Mahadevante Mounam - മഹാദേവന്റെ മൗനം (Malayalam)
Mahadevante Mounam - മഹാദേവന്റെ മൗനം (Malayalam) Back cover

Store Links

Mahadevante Mounam – മഹാദേവന്റെ മൗനം (Malayalam)

A Malayalam translation of the book ‘The Silence of Shiva’ by Mohanji
നിങ്ങള്‍ നിങ്ങളായിരിക്കുക. യഥാർത്ഥ വ്യക്തിയായിരിക്കുക. ഇതാണ് ആത്മീയ അസ്തിത്വത്തിന്റെ കാതൽ. നിങ്ങൾ നിങ്ങളുടെ സ്ഥാനവും സമ്പത്തും ബന്ധങ്ങളും മാത്രമല്ല. സ്വയം കണ്ടെത്തുന്നതിന്, നിങ്ങൾക്ക് വേണ്ടത് നിശബ്ദതയാണ്. ആഴത്തിലുള്ള ധ്യാനം. ആഴത്തിലൂള്ള ഏകാഗ്രത. അഗാധമായ നിശബ്ദത. ഏറ്റവും ഉയർന്നതും സത്യവുമായത് നിശബ്ദതയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. ശിവന്റെ നിശബ്ദത. ഇതാണ് ഉറവിടത്തിന്റെ നിശബ്ദത.

അത് നിങ്ങളുടെ ഉള്ളിലും നിങ്ങളുടെ പുറത്തും ഒരേ ഉറവിടമാണ്. അത് എല്ലാ ജീവികളിലും ഉണ്ട്. ഇത് നിങ്ങളുടെ ഒരേയൊരു അഭിനിവേശമാണെങ്കിൽ, അത് നിങ്ങൾക്ക് അനുഭവിക്കാൻ ഇവിടെത്തന്നെയുണ്ട്. അനുഭവവും ലയിച്ചില്ലാതാകുമ്പോൾ, നിങ്ങൾ അത് ആയിത്തീരും. അപ്പോൾ വേർപിരിയലില്ല. ഐക്യം മാത്രം. അതാണ് ശിവന്റെ നിശബ്ദത.

ശിവന്‍ സാന്നിദ്ധ്യമാണ്. അവിഭക്തമായി നിലകൊള്ളുമ്പോൾ എല്ലാ വിഭജനങ്ങളെയും പ്രകാശിപ്പിക്കുന്ന സ്വയം-ജ്വലിക്കുന്ന, സ്വയം പ്രകാശിക്കുന്ന സാന്നിധ്യം.

ശിവനാകുന്നത് സ്വാഭാവികമാണ്. ഒന്നിലും ബന്ധിക്കപ്പെടാത്ത അവസ്ഥ സ്വാഭാവികമാണ്. അതിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കാൻ ഈ അവബോധം അനിവാര്യമാണ്.

അത്തരം ആഴത്തിലുള്ള ചിന്തകൾക്ക് ഈ പുസ്തകം സഹായിച്ചേക്കാം
en_USEnglish